എം.എസ്.എസ്.ഇഫ്താർ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി.
മുസ്ലിം സർവീസ് സൊസൈറ്റി (എം. എസ്. എസ്. )കാളത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി. സംഗമത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഗഫൂർ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇഫ്താർ സംഗമം തൃശൂർ കോർപ്പറേഷൻ പൊതുമരാമത്ത് ചെയർപേഴ്സൺ ഷീബ ബാബു ഉദ്ഘാടനം ചെയ്തു. പെരുന്നാൾ കിറ്റ് വിതരണം സാമൂഹികപ്രവർത്തകൻ കരീം പന്നിത്തടം നിർവഹിച്ചു. കാളത്തോട് പള്ളി ചീഫ് ഇമാം അഷ്റഫ് അഷ്റഫി മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർമാരായ എം എൽ റോസി,ശ്യാമള മുരളീധരൻ എം. എസ്. എസ്.സംസ്ഥാന സെക്രട്ടറി ടി .എസ് നിസാമുദ്ധീൻ, ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് കെ.എസ്. എ. ബഷീർ, ജില്ലാ സെക്രട്ടറി എ കെ. അബ്ദുറഹ്മാൻ,എം പി ബഷീർ, അസീസ് താണിപ്പാടം,ക്യാപ്റ്റൻ അബ്ദുൽ ഖാദർ, യൂണിറ്റ് സെക്രട്ടറി ഇ. വി. സൈനുദ്ധീൻ എന്നിവർ പ്രസംഗിച്ചു.